അൽഹസ- ഹസ മേഖലയിലെ സംഗീത നൃത്ത കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളോടെ അൽ ഹസ ഒ.ഐ.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റുമായ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെമേൽ അധിക നികുതിഭാരം ചുമത്തി എരിതീയിൽ എണ്ണയൊഴിക്കുന്ന കൊടും ക്രൂരതയാണ് കേന്ദ്ര, കേരള സർക്കാരുകൾ ബജറ്റുകളിലൂടെ നടത്തിയിരിയിരിക്കുന്നതെന്ന് ബിജു കല്ലുമല പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്ന വർത്തമാനകാല ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കിരാത ഭരണം അവസാനിപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരങ്ങൾക്ക് ശക്തി പകരാൻ പ്രവാസികളായ നാം മുനിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

മുതിർന്ന ഒ.ഐ.സി.സി നേതാവ് ശാഫി കുദിർ അധ്യക്ഷത വഹിച്ചു. അഞ്ച് മാസം നീണ്ടുനിന്ന മെമ്പർഷിപ്പ് കമ്പയിനിൽ ആദ്യത്തെ മൂന്നു മാസത്തിൽ അപേക്ഷിച്ചവർക്കുള്ള കാർഡ് വിതരണം സീനിയർ മെമ്പർ എംബി ഷാജുച്ചായന് നൽകി ബിജു കല്ലുമല നിർവഹിച്ചു. ദമാം റീജിയണിൽ ഏറ്റവും കൂടുതൽ മെമ്പർമാരെ ചേർത്തിയതിൽ രണ്ടാം സ്ഥാനത്തെത്തിയ ഹസ ഒ.ഐ.സി.സിയെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ നാലര മീറ്റർ നീളമുള്ള ഇന്ത്യൻ ദേശീയപതാക ബൈക്കിൽ കെട്ടി സാഹസിക യാത്ര നടത്തിയ കൊല്ലം സ്വദേശിയും പ്രവാസിയുമായ അക്ബർ ഖാനെയും ആതുരസേവന രംഗത്തേക്ക് കടന്നുവന്ന കോൺഗ്രസ് കുടുംബാംഗവും ജവാഹർ ബാലമഞ്ച് പ്രവർത്തകയുമായ ഡോ.ലാമിയ അശ്റഫ് കരുവത്തിനെയും മെമന്റോ നൽകി ആദരിച്ചു. വിവിധ പ്രദേശങ്ങളിലെ മെമ്പർഷിപ്പ് കാർഡുകൾ റാഫി കരിമ്പനക്കൽ, ബിനു ഡാനിയേൽ, അഫ്സൽ, ലിജു വർഗീസ്, അഷ്റഫ് സിൽക്ക് സിറ്റി, ഷിബു സുകുമാരൻ എന്നിവർ ഏരിയാ കമ്മറ്റി ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.തുർക്കി, സിറിയ, ലബനോൻ എന്നിവിടങ്ങളിലുണ്ടായ അതിദാരുണമായ ഭൂകമ്പ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി സമ്മേളനത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. അർശദ് ദേശമംഗലം അനുഭാവ പ്രമേയം അവതരിപ്പിച്ചു. ദമാം റീജണൽ കമ്മിറ്റി നേതാക്കളായ ഇകെ സലീം, ഹനീഫ റാവുത്തർ, ശംസു കൊല്ലം, റീഹാന നിസാം, അർശദ് ദേശമംഗലം, അക്ബർ ഖാൻ, റഫീഖ് സനാഇയ്യ എന്നിവർ പ്രസംഗിച്ചു. നവാസ് കൊല്ലം സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു. ഉമർ കോട്ടയിൽ, പ്രസാദ് കരുനാഗപ്പള്ളി, ഷമീർ പനങ്ങാടൻ, എംബി ഷാജു, മൊയ്തു അടാടി, അശ്റഫ് കരുവത്ത്, അഫ്സൽ തിരൂർകാട്, ഹരി സോപാനം, അനീഷ് സനാഇയ്യ, ഫ്രെഡിറ്റ് പൊഴിയൂർ, ഷാജി മൊബൈൽ പാർക്ക്, ഷിജോ വർഗീസ്, അഹമ്മദ് കോയ, ബിൻസി, റിനാദ് ഫോക്കസ്, അൻഷദ്, റിജോ വർഗീസ്, മാബിൾ റിജോ, സുധീരൻ കാഞ്ഞങ്ങാട്, രാജാമോൻ ഹമീദ്, ഷിജോമോൻ ജോസ് എന്നിവർ നേതൃത്വം നൽകി.






