തുര്‍ക്കിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി 10,000 മൊബൈല്‍ വീടുകള്‍

ദോഹ- തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കായി ഖത്തര്‍ കണ്ടെയ്‌നര്‍ വീടുകള്‍ നല്‍കി.  ആദ്യ ബാച്ച് വീടുകള്‍ തുര്‍ക്കിയിലെത്തി. 10,000 മൊബൈല്‍ വീടുകളാണു ഖത്തര്‍ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ടെയ്‌നര്‍ കൊണ്ടുള്ള മൊബൈല്‍ വീടുകളാണിവ. സൗകര്യപ്രദമായ താമസം ഒരുക്കുന്നവയാണ് ഈ വീടുകള്‍. ഹോട്ടല്‍ മുറികള്‍ക്ക് സമാനമായ ഇന്റീരിയര്‍, രണ്ടു കിടക്ക, അവശ്യ ഫര്‍ണിച്ചറുകള്‍ എന്നിവയാണ് ഓരോ യൂണിറ്റുകളിലുമുള്ളത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ആണ് ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ മൊബൈല്‍ വീടുകള്‍ സജ്ജമാക്കുന്നത്.
ഖത്തറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ഭക്ഷണ, മെഡിക്കല്‍ സാമഗ്രികളും കമ്പിളി പുതപ്പുകളും വിതരണം ചെയ്യുന്നുണ്ട്. ഖത്തര്‍ ഇന്റര്‍നാഷനല്‍ സേര്‍ച് ആന്‍ഡ് റസ്‌ക്യു ഗ്രൂപ്പ് ഓഫിസര്‍മാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും വിതരണം ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News