ഷാര്‍ജ- എയര്‍ ഇന്ത്യയുടെ കോഴിക്കോട്- ദുബായ്, ഷാര്‍ജ വിമാനസര്‍വീസ് നിര്‍ത്തലാക്കുന്നതോടെ സാധാരണ പ്രവാസികളുടെ യാത്രാദുരിതം കൂടും. ഇപ്പോള്‍ തന്നെ ഏറെ ഉയര്‍ന്നുനില്‍ക്കുന്ന വിമാനക്കൂലി ഒന്നുകൂടി വര്‍ധിക്കാനേ ഇതിടയാക്കൂ.
കുറഞ്ഞ വരുമാനക്കാര്‍ കൂടുതല്‍ യാത്രചെയ്യുന്ന സെക്ടറുകളില്‍ ബിസിനസ് ക്ലാസ് സര്‍വീസ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ദുബായ്, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തുന്നത്. അടുത്ത മാസത്തോടെ കോഴിക്കോട്ടുനിന്നു ദിവസേനയുള്ള ദുബായ്, ഷാര്‍ജ സര്‍വീസുകളാണ് എയര്‍ ഇന്ത്യ നിര്‍ത്തുന്നത്. ബിസിനസ് ക്ലാസ് നിര്‍ത്തുന്നതോടെ കോഴിക്കോട് യു.എ.ഇ സെക്ടറുകളില്‍ ബജറ്റ് എയര്‍ലൈന്‍സ് മാത്രമായിരിക്കും സര്‍വീസ് നടത്തുക.
ബജറ്റ് എയര്‍ലൈന്‍സ് നിരക്കുകളില്‍ ക്രമാതീതമായ നിരക്കുവര്‍ധനയുണ്ടാകാന്‍ ഇത് ഇടയാക്കുമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറയുന്നു.
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് എയര്‍ലൈനുകള്‍ നിരക്ക് കൂട്ടുന്നത്. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കും ബിസിനസ് ക്ലാസ് വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതു കാരണം ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നു എയര്‍ ഇന്ത്യയില്‍ കോഴിക്കോട്ടേക്കാണ് പലരും യാത്ര ചെയ്യുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






