സൗദിയിൽ ഗ്യാസ് ശേഖരത്തിൽ വർധന, ക്രൂഡോയിലും കൂടി

റിയാദ് - സൗദിയിൽ പ്രകൃതി വാതക ശേഖരം ഒരു വർഷത്തിനിടെ 0.91 ശതമാനം തോതിൽ ഉയർന്നു. 2021 അവസാനത്തിൽ വാതക ശേഖരം 829.3 കോടി ടൺ (329 ബില്യൺ ഘനയടി) ആയി ഉയർന്നു. 2020 നെ അപേക്ഷിച്ച് 2021 ൽ പ്രകൃതി വാതക ഉൽപാദനം 2.94 ശതമാനം തോതിലും ഉയർന്നു. 2021 ൽ 12.6 കോടി ടൺ (492.8 കോടി ഘനയടി) ഗ്യാസ് ആണ് ഉൽപാദിപ്പിച്ചത്. 
2020 നെ അപേക്ഷിച്ച് 2021 ൽ ക്രൂഡ് ഓയിൽ ശേഖരം 0.04 ശതമാനം തോതിലും ഉയർന്നു. 2021 അവസാനത്തിൽ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട ക്രൂഡ് ഓയിൽ ശേഖരം 267.1 ബില്യൺ ബാരൽ ആയാണ് ഉയർന്നത്. എന്നാൽ 2021 ൽ എണ്ണയുൽപാദനം 1.23 ശതമാനം തോതിൽ കുറഞ്ഞു. 2021 ൽ ആകെ 333 കോടി ബാരൽ എണ്ണയാണ് ഉൽപാദിപ്പിച്ചത്. ആ വർഷം എണ്ണ കയറ്റുമതി 6.11 ശതമാനം തോതിലും കുറഞ്ഞു. 227.3 കോടി ബാരൽ എണ്ണയാണ് 2021 ൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.
 

Tags

Latest News