Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ മണ്ണാര്‍ക്കാട് സ്വദേശി കുത്തേറ്റു മരിച്ചു; പാക്കിസ്ഥാനി പിടിയില്‍

അബുദാബി- യുഎഇ ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാക്കിസ്ഥാന്‍ സ്വദേശിയാണ് ആക്രമിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും പാക്കിസ്ഥാന്‍ സ്വദേശിയും തമ്മില്‍ തൊട്ടടുത്ത കോഫി ഷോപ്പില്‍ വച്ച് തര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാന്‍ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണം ഉണ്ടായത്.പ്രകോപിതനായ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പാക്കിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ മറ്റ് രണ്ടു മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്.

Latest News