വിമാന ടിക്കറ്റ് ബുക്കിംഗിലെ ഗ്രൂപ്പിംഗ്  രീതി പ്രവാസികളെ വലയ്ക്കുന്നു -ന്യൂഏജ്

നൗഫൽ പട്ടാമ്പി, മുഹമ്മദ് മുഴപ്പിലങ്ങാട്, മുഹമ്മദ് നഫാസ് , സിറാജ്  തലശ്ശേരി

ജിദ്ദ- വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമാകുന്ന ഗ്രൂപ്പ് ബുക്കിംഗ് രീതി പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം ഖാലിദ് ബിൻ വലീദ് യൂനിറ്റ് യോഗം കുറ്റപ്പെടുത്തി. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പലർക്കും നാട്ടിലേക്ക് പോകുന്നതിന് വൻ തുക നൽകേണ്ടി വരുന്നുവെന്നും ഇക്കാര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണം തിരികെ കൊണ്ടുവരണമെന്നും യോഗം അഭ്യർഥിച്ചു. 
ന്യൂഏജ് ഇന്ത്യ ഫോറം ഖാലിദ് ബിൻ വലീദ് യൂനിറ്റിന് പുതിയ കമ്മിറ്റി രൂപീകരിച്ചു. ഷറഫിയ മെട്രോ റെസ്റ്റോറന്റിൽ ചേർന്ന യോഗം ന്യൂഏജ് രക്ഷാധികാരി പി.പി റഹീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സത്താർ ഇരിട്ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഴപ്പിലങ്ങാട് സ്വാഗതവും റഫീഖ് മങ്കട നന്ദിയും പറഞ്ഞു. ഖാലിദ് ബിൻ വലീദ് യൂനിറ്റിന്റെ പുതിയ ഭാരവാഹികൾ:  നൗഫൽ പട്ടാമ്പി (രക്ഷാധികാരി), മുഹമ്മദ് മുഴപ്പിലങ്ങാട് (പ്രസിഡന്റ്), മുഹമ്മദ് നഫാസ് തലശ്ശേരി (ജനറൽ സെക്രട്ടറി),  സിറാജ് തലശ്ശേരി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാർ: മൂസ മുസമ്മിൽ ചാല, സഫീർ ആറാം മൈൽ. ജോയന്റ് സെക്രട്ടറിമാർ: നൗഷാദ് മുഴപ്പിലങ്ങാട്, ഇർഷാദ് മട്ടന്നൂർ എന്നിവരെയും പുതിയ സാരഥികളായി തെരഞ്ഞെടുത്തു. വിപുലമായ യോഗം ഈ വരുന്ന 25ന് വിളിച്ചു കൂട്ടുവാനും തീരുമാനിച്ചു.

Tags

Latest News