Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹന പാർക്കിംഗ് ഫീസുകൾ ഏകീകരിക്കാൻ നീക്കം

റിയാദ്- രാജ്യത്ത് വാഹന പാർക്കിംഗ് ഫീസുകൾ ഏകീകരിക്കാൻ ലക്ഷ്യമിട്ട് മുനിസിപ്പൽ ഗ്രാമവികസന മന്ത്രാലയം നീക്കം തുടങ്ങി. രാജ്യത്താകമാനമുള്ള പാർക്കിംഗ് കോംപ്ലക്‌സുകളിൽ മുതൽമുടക്കിയവരോട് വാഹന പാർക്കിംഗ്
ഫീസ് മണിക്കൂറിനു മൂന്നു റിയാലിലധികമാകാൻ പാടില്ലെന്നും ആദ്യ ഇരുപത് മിനിട്ട് സൗജന്യമായിരിക്കണമെന്നും നിർദേശിക്കും. വാഹന പാർക്കിംഗ് കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്ക് പ്രത്യേക സ്ഥലം നീക്കിവെക്കണം. വാഹന പാർക്കിംഗ് ഏരിയ നിർമാണ മേഖലയിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്നവർ പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങളും നിയമാവലിയും വിശദമാക്കുകയും പാർക്കിംഗ് കോംപ്ലക്‌സുകളും യാഡുകളും പണിയുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും പുതുക്കി നിശ്ചയിച്ചവയിൽ പെടുന്നുണ്ട്.

Tags

Latest News