രാഹുല്‍ ഗാന്ധിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല വരവേല്‍പ്

കരിപ്പൂര്‍- ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉജ്വല വരവല്‍പ്. വയനാട് സന്ദര്‍ശിക്കുന്നതിനായാണ് അവിടത്തെ എം.പിയായ രാഹുല്‍ എത്തിയത്.

 കെ. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഞായറാഴ്ച രാത്രി വയനാട്ടിലേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി, തിങ്കളാഴ്ച വയനാട്ടില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ശേഷം തിങ്കളാഴ്ച രാത്രിയോടെ ദല്‍ഹിയിലേക്ക് തിരിക്കും.

 

 

Latest News