Sorry, you need to enable JavaScript to visit this website.

കുറ്റിപ്പുറം പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു

കുറ്റിപ്പുറം പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍.

കുറ്റിപ്പുറം-വിവിധ കേസുകളില്‍ കുറ്റിപ്പുറം പോലീസ് പിടികൂടിയ തൊണ്ടിവാഹങ്ങള്‍  കത്തിനശിച്ചു. ഉച്ചയോടെ ഉണ്ടായ അഗ്‌നിബാധയില്‍ നിരവധി വാഹനങ്ങളാണ് കത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരുനൂറിലധികം തൊണ്ടി വാഹനങ്ങളാണ് കുറ്റിപ്പുറത്ത് കത്തിച്ചാമ്പലായത്. ഭാരതപ്പുഴയിലെ മണല്‍ക്കടത്തിനിടെ പിടികൂടിയ നൂറുക്കണക്കിന് വാഹനങ്ങളാണ് കുറ്റിപ്പുറം  കുളക്കാട്  ചെറ്റാലിക്കുന്ന് റോഡില്‍    കാടുമൂടി കിടക്കുന്നത്. മണല്‍ കടത്തിനു പുറമേ മറ്റു കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളും ഇവക്കൊപ്പമുണ്ട്. ഈ വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗങ്ങളിലാണ് തുടര്‍ച്ചയായി
തീപിടിത്തമുണ്ടാകുന്നത്.  അഗ്‌നിബാധയില്‍ ലോറി, കാര്‍, പിക്കപ്പ് വാന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നു നാല് യൂണിറ്റ് അഗ്‌നിശമന സേന എത്തിയാണ്  തീയണച്ചത്. ജനവാസ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടുന്നതും ഇവക്ക് തുടര്‍ച്ചയായി തീപിടിക്കുന്നതും പ്രദേശവാസികള്‍ക്കു ബുദ്ധിമുട്ടു ണ്ടാക്കുണ്ട്. നേരത്തെ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന തൊണ്ടി വാഹനങ്ങളും കത്തി നശിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആ വാഹനങ്ങളെല്ലാം ഇവിടെ നിന്നു ലേലം ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News