മമ്മൂട്ടി ചിത്രം 'ക്രിസ്റ്റോഫെർ'ന് ജിദ്ദയിൽ മികച്ച പ്രതികരണം

ജിദ്ദ ആന്തലൂസ് മാൾ എംപയർ തിയേറ്ററിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽനിന്ന്. 

ഫാൻസ് ഷോ സംഘടിപ്പിച്ചു 

ജിദ്ദ- ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ മമ്മൂട്ടി ചിത്രമായ 'ക്രിസ്റ്റോഫെർ'ന് പ്രവാസി മലയാളികൾക്കിടയിൽ മികച്ച പ്രതികരണം. ജിദ്ദയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ റിലീസ് ദിവസം തന്നെ രാത്രി ഒരു മണിക്ക് ജിദ്ദ ആന്തലൂസ് മാൾ എംപയർ തിയേറ്ററിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു.
മമ്മൂട്ടി പോലീസ് ഓഫീസർ വേഷത്തിൽ എത്തി നീതി നടപ്പാക്കി പൊതു സമൂഹത്തിന്റെ കൈയടി നേടുന്നത് കാണുന്ന പ്രവാസി മലയാളി പ്രേക്ഷകർ തിയേറ്ററിൽ കരഘോഷങ്ങളും ആർപ്പുവിളികളും ഉയർത്തി. ഫാൻസ് ഷോയുടെ പ്രദർശന ശേഷം ക്രിസ്റ്റോഫെറിനെ കുറിച്ചുള്ള റിവ്യൂയിലൂടെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തിയേറ്ററിന് അകത്ത് വെച്ച് തന്നെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ കേക്ക് മുറിച്ച് വിതരണം ചെയ്യുകയും ചെയ്തു.
മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സൗദി നാഷണൽ സെക്രട്ടറി ഗഫൂർ ചാലിൽ, ജിദ്ദ സെക്രട്ടറി ഷിനോഫർ പള്ളിക്കൽ, സൗദി വൈസ് പ്രസിഡന്റ് നുൻസാർ, കോഡിനേറ്റർ നാഫി മുഹമ്മദ്, ട്രഷറർ മഹ്റൂഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
 

Tags

Latest News