അമിതാധികാര വാഴ്ചയെ ചെറുക്കാന്‍ എല്ലാവരും ഒരുമിച്ചിട്ടുണ്ട്; മോഡിക്ക് പിണറായിയുടെ മറുപടി

കോട്ടയം- അമിതാധികാര വാഴ്ചയെ ചെറുക്കാന്‍ എല്ലാവരും ഒരുമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ഗുസ്തി പിടിക്കുന്നവര്‍ ത്രിപുരയില്‍ ദോസ്തുക്കളാണെന്ന പ്രധാനമന്ത്രി മോഡിയുടെ പരാമര്‍ശത്തിനു മറുപടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ രാജ്യത്തു നടക്കുമ്പോള്‍ പ്രധാനമന്ത്രി അതിനു പ്രോത്സാഹനം നല്‍കുകയാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ കൂട്ടുകെട്ടുകള്‍ രൂപപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്ത് സര്‍വ്വനാശമാകും ഉണ്ടാകുകയെന്ന്  അദ്ദേഹം പറഞ്ഞു. രാജ്യത്താകെ ഒരു മുന്നണി എന്ന നിലയില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയില്ല. പ്രാദേശിക കക്ഷികള്‍ക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളുണ്ട്. നേരത്തെ ഇവര്‍ ബിജെപിക്ക് ഒപ്പം ചേരുന്ന സ്ഥിതിയായിരുന്നു.  പക്ഷേ ഇപ്പോള്‍ അവര്‍ ബിജെപിക്കൊപ്പം അല്ല. അവരെ എല്ലാവരെയും സംസ്ഥാന അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുകയാണ് വേണ്ടത്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയിരിക്കയാണ്. കേരളത്തെ ഇകഴ്ത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടിലാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ത്രിപുരയില്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുടെ അതിക്രമം സിപിഎമ്മിനും നേരിടേണ്ടി വന്നിട്ടുണ്ട്. ബിജെപി അധികാരം പിടിച്ചത് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാണ്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. ഏകാധിപത്യ നടപടികളെ ചെറുത്തുകൊണ്ട് വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ത്രിപുരയില്‍ ഉയര്‍ന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. ആ അതിക്രമങ്ങളെയെല്ലാം പാര്‍ട്ടി നേരിട്ടിട്ടുണ്ട്. എന്നാല്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News