റിയാദ്- കഴിഞ്ഞ ആറു മാസമായി നടന്നു വരുന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ മെമ്പർഷിപ് കാമ്പയിൻ സമാപിച്ചു. പതിനാലു ജില്ലാ കമ്മിറ്റികൾ തങ്ങൾ സ്വരൂപിച്ച മെമ്പർഷിപ് ഫോമുകൾ കെ.പി.സി.സിയിൽ സമർപ്പിക്കാനായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയെ ഏൽപിക്കുന്ന തിരക്കിലാണ്.
റിയാദ് സഫാമക്ക ഓഡിറ്റോറിയത്തിൽ വെച്ച് പ്രസീഡിയം കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് മെമ്പർഷിപ് ഫോമുകൾ ജില്ലാ കമ്മിറ്റികളിൽ നിന്ന് ഏറ്റുവാങ്ങി. ഇനിയും തിരിച്ചേൽപിക്കാത്ത ജില്ലാ കമ്മിറ്റികൾ എത്രയും പെട്ടെന്ന് മെമ്പർഷിപ് ഫോമുകൾ സെൻട്രൽ കമ്മിറ്റിയെ ഏൽപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, സലീം കളക്കര, യഹിയ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, നാഷണൽ ഭാരവാഹി റഹ് മാൻ മുനമ്പത്ത്, സത്താർ കായംകുളം, വിവിധ ജില്ലാ ഭാരവാഹികളായ സുരേഷ് ശങ്കർ, ബഷീർ കോട്ടയം, ഫൈസൽ പാലക്കാട്, അമീർ പട്ടണത്ത്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, സകീർ ദാനത്ത്, സോണി തൃശൂർ, വൈശാഗ് പാലക്കാട്, ജംഷാദ് തുവ്വൂർ, വിനീഷ് ഒതായി തുടങ്ങിയവർ പങ്കെടുത്തു.






