Sorry, you need to enable JavaScript to visit this website.

കാലായുടെ തകര്‍പ്പന്‍ ട്രെയിലറെത്തി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കാലായുടെ തകര്‍പ്പന്‍ ട്രെയിലറെത്തി. മാസ് ഡയലോഗുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഇറക്കിയ ടീസറുകളില്‍ നിന്ന് വ്യത്യസ്തമായി കാലായുടെ കുടുംബ രംഗങ്ങളും ട്രെയിലറിലുണ്ട്. 1.30 മിനിറ്റാണ് ദൈര്‍ഘ്യം. മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ചേരി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിനായകനായ നാന പടേക്കറിന്റെ കഥാപാത്രം സംസാരിക്കുന്നതിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അത് പ്രതിരോധിക്കുന്ന നേതാവായി നായകന്‍ കാലായും. കാലയുടെ പ്രണയവും കുടുംബവും ട്രെയിലറില്‍ വരുന്നുണ്ട്.
ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.

Latest News