യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറത്ത് വിവാഹ നിശ്ചയത്തലേന്ന് 27കാരന്‍ അറസ്റ്റില്‍


മലപ്പുറം: അയല്‍വാസിയായ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വിവാഹ നിശ്ചയത്തലേന്നാണ് യുവാവ് അറസ്റ്റിലായത്. ചങ്ങരംകുളത്തിന് സമീപം കോക്കൂര്‍ കണ്ണത്ത് വളപ്പില്‍ മുഹമ്മദ് അന്‍സറിനെ (27) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് സ്വദേശിനിയായ ദളിത് യുവതി കുറച്ചുകാലമായി യുവാവിന്റെ വീടിന് സമീപത്താണ് താമസം. അവിടെ വെച്ചുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. അറസ്റ്റിലായ യുവാവിനെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News