ക്ഷേത്രത്തില്‍ വച്ച് അമ്മയുടെ പിടിവിട്ട് കൂട്ടം തെറ്റി; ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. മധ്യ പ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. ക്ഷേത്രത്തില്‍ വച്ച് അമ്മയുടെ പിടിവിട്ട് കൂട്ടം തെറ്റിയ കുട്ടിയെ കാണാതാവുകയും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ മതപരമായ ഒരു ചടങ്ങിനു വേണ്ടിയാണ് മകളും അമ്മയും എത്തിയത്. ഇതിനിടെ കുട്ടി അമ്മയുടെ പിടിവിട്ട് കൂട്ടം തെറ്റി. കുട്ടി തിരികെ വീട്ടിലെത്തിയിട്ടുണ്ടാവാമെന്ന് കരുതി അമ്മ വീട്ടിലേക്ക് പോയി. എന്നാല്‍, വീട്ടില്‍ കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിനു പിന്നില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വായയില്‍ തുണി തിരുകിയ നിലയിലായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News