വീട്ടില്‍ കയറിയ തവളയെ കറിവെച്ച് കഴിച്ചു; ഒരു കുട്ടി മരിച്ചു, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

കിയോഞ്ജര്‍-ഒഡീഷയില്‍ വീട്ടില്‍ കയറിയ തവളയെ കറിവെച്ച് കഴിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി മരിക്കുകയും മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. വീട്ടില്‍ കയറിയ തവളയെ പിടികൂടി ആദിവാസി യുവാവ് അത്താഴത്തിന് കറി വെക്കുകയും കഴിക്കാന്‍ കുടുംബത്തെ നിര്‍ബന്ധിക്കുകയുമായിരുന്നു.
കിയോഞ്ജര്‍ ജില്ലയിലെ ജോഡ ബ്ലോക്ക് ഏരിയയിലാണ് സംഭവം. സുമിത്ര മുണ്ട എന്ന ആറുവയസ്സുകാരിയാണ്  കിയോഞ്ജര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഗുരുതരാവസ്ഥയിലായ നാലുവയസ്സുകാരിയായ സഹോദരി മുനി ആശുപത്രിയിലാണ്. എന്നാല്‍ കറി കഴിച്ച പിതാവ് മുന മുണ്ട (40)ക്ക് പ്രശ്‌നങ്ങളൊന്നുമില്ല.  
വീട്ടില്‍ തവള കയറിയതിനെ തുടര്‍ന്ന് അസ്വസ്ഥനായ മുന മണ്ട അതിനെ കൊല്ലുകയും വീട്ടുകാര്‍ അത്താഴത്തിന് പാകം ചെയ്യുകയുമായിരുന്നുവെന്ന്  സ്ഥലത്തെത്തിയ പോലീസും പറഞ്ഞു. രാത്രിയോടെ കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. രാവിലെ ഇവരെ ചികില്‍സയ്ക്കായി കിയോഞ്ജര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മൂത്ത കുട്ടി മരിച്ചു. ബമേബാരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വയം രക്ഷക്കായുള്ള തവളകളുടെ പരോട്ടിഡ് ഗ്രന്ഥിയില്‍ വിഷാംശം ഉണ്ടെന്നും ഇവ കഴിച്ചാല്‍ വിഷബാധയേല്‍ക്കാമെന്നും  ചില തവളകളുടെ തൊലികളിലും വിഷാംശം ഉണ്ടെന്നും ബുര്‍ളയിലെ വിഎസ്എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സഞ്ജീബ് മിശ്ര പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News