2014 ല്‍ കോണ്‍ഗ്രസ് പി.ടി തോമസിനോട് അന്യായം കാട്ടി- തരൂര്‍

കൊച്ചി- എം.പിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പി.ടി. തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചുവെന്ന് ശശി തരൂര്‍ എം.പി. നിലപാടുകളില്‍ ഉറച്ചു നിന്നതുകൊണ്ടാണ് 2014 ലെ  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി.ടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും ശശി തരൂര്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനു ശേഷം പി.ടിക്ക് പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് ശരിക്കും അദ്ഭുതപ്പെടുത്തി. അദ്ദേഹം പ്രകൃതിക്കും പരിസ്ഥിക്കും വേണ്ടിയാണ് നിലകൊണ്ടതെന്നും തരൂര്‍ പറഞ്ഞു.
ഇവന്‍ എന്റെ പ്രിയ പി.ടി സ്മരണിക വേണു രാജാമണിക്ക് നല്‍കി പ്രകാശിപ്പിക്കുകയായിരുന്നു ശശി തരൂര്‍. ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉമ തോമസ് എം.എല്‍.എ, ആര്‍.കെ. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ക്രിസ്ത്യന്‍ സഭകള്‍ ഇടഞ്ഞതുമൂലമാണ് 2014 ല്‍ പി.ടിക്ക് സീറ്റ് ലഭിക്കാതിരുന്നത്.

 

Latest News