ജിദ്ദ അടക്കം സൗദി മേഖലയിൽ വൻ നാശം വിതച്ചേക്കാവുന്ന ഭൂകമ്പ സാധ്യതയെന്ന് 

ജിദ്ദ- ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്ന് സൗദി ജിയോളജിസ്റ്റുകളുടെ ഉന്നത തല സമിതി അദ്ധ്യക്ഷൻ അബ്ദുൽ അസീസ് മുന്നറിയിപ്പു നൽകി. ചെങ്കടൽ തീരമേഖലകളിൽ ആയിരത്തോളം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളുണ്ടെന്നും ഏതു സമയവും അവയുടെ പ്രകമ്പനം പ്രതീക്ഷിക്കാമെന്നും ലഅബൂൻ പറഞ്ഞു. കാൽ ലക്ഷത്തിലേറെ മനുഷ്യ ജീവനുകളെടുക്കുകയും പതിനായിരങ്ങളെ ഭവന രഹിതരാക്കിത്തീർക്കുകയും ചെയ്ത സിറിയയിലേയും തുർക്കിയിലേയും വിനാശകാരിയായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അൽ ഹദഥ് ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ  സംസാരിക്കുകയായിരുന്നു സൗദി അരാംകോയിൽ നിന്നു വിരമിച്ച അബ്ദുൽ അസീസ് ലഅബൂൻ.
സൗദിയിൽ ഇതേവരെ രണ്ടായിരത്തോളം അഗ്നിപർവ്വത സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. അതിൽ 12-ഓളം അഗ്നി പർവ്വതങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ ഉംലജിന് സമീപത്തുള്ള അഗ്നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്. 

Tags

Latest News