ദുബായ്- അന്താരാഷ്ട്ര വിപണയില്‍നിന്ന് പിന്‍വലിച്ച ഇസ്രായില്‍ ഉല്‍പന്നമായ ബേബി ഓയില്‍ യു.എ.ഇയില്‍ വിപണിയല്‍ ലഭ്യമാണെന്ന നിലയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നിഷേധിച്ചു. വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
ആലര്‍ജനുകള്‍ ഉള്‍ക്കൊള്ളുന്ന അരിസ്‌ട്രോക്രാറ്റ് ബേബി ഓയില്‍ ഉപയോഗിക്കരുതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മുന്നറിയിപ്പ്.
ഈ ഉല്‍പന്നം യു.എ.ഇയില്‍ ലഭ്യമല്ലെന്നും ദുബായില്‍ ഒരിടത്തും ഇത് കണ്ടെത്താന്‍ കഴിയില്ലെന്നും പബ്ലിക് ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഈ ഉല്‍പന്നം യു.എ.ഇയില്‍ ലഭ്യമല്ലെന്നും ദുബായില്‍ ഒരിടത്തും ഇത് കണ്ടെത്താന്‍ കഴിയില്ലെന്നും പബ്ലിക് ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഈ ഉല്‍പന്നം യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ദുബായിലോ യു.എ.ഇ വിപണിയിലോ കണ്ടെത്താന്‍ കഴിയില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യക്തമാക്കി.
ഇസ്രായിലില്‍ നിര്‍മിച്ച അരിസ്‌ട്രോക്രാറ്റ് ബേബി ഓയില്‍ ആലര്‍ജനുകള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കഴിച്ച മാര്‍ച്ചില്‍ അന്താരാഷ്ട്ര വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഈ ഓയില്‍ യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടില്ല.
വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നതിനെതിരെ ആധികാരിക വാര്‍ത്തകള്‍ നല്‍കുന്നതിന് ദുബായി മുനിസിപ്പാലിറ്റി ആരംഭിച്ച സംവിധാനത്തിന്റെ ഭാഗമായാണ് ഔദ്യോഗിക വിശദീകരണം നല്‍കിയത്.
കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളുടെ രജിസ്‌ട്രേഷനും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ മുനിസിപ്പാലിറ്റിയുടെ 800900 നമ്പറിലോ Montaji app വഴിയോ ബന്ധപ്പെടണമെന്ന് പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.






