റിയാദിൽ ബാലഭാരതി ചിത്രാഞ്ജലി കളറിംഗ് മത്സരം സംഘടിപ്പിച്ചു

ദിശ റിയാദിൽ സംഘടിപ്പിച്ച ബാലഭാരതി ചിത്രാഞ്ജലി കളറിംഗ് മത്സരത്തിൽ നിന്ന്.

റിയാദ്- ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി സാംസ്‌കാരിക സംഘടനയായ ദിശയുമായി സഹകരിച്ച് ബാലഭാരതി ചിത്രാഞ്ജലി എന്ന പേരിൽ കുട്ടികൾക്കായി കളറിംഗ്, പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്‌സിലെ ഇന്ത്യൻ എംബസി മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ.റാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള നൂറ്റിയെട്ട് കുട്ടികൾ പങ്കെടുത്തു. 
സ്വഛ് ഭാരത് അഭിയാൻ, ആസാദി കാ അമൃത് മഹോത്സവ്, മേക്ക് ഇൻ ഇന്ത്യ തുടങ്ങി ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിഷയങ്ങൾ ആയിരുന്നു കളറിംഗിനും ക്ലേ മോഡലിംഗിനും നൽകിയിരുന്നത്. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെ.എം അധ്യക്ഷത വഹിച്ചു. ബാലഭാരതി ചിത്രാഞ്ജലി കോ-ഓർഡിനേറ്റർ നിഖിൽ കൃഷ്ണൻ സ്വാഗതവും ദിശ റിയാദ് റീജ്യണൽ കോ-ഓർഡിനേറ്റർ നന്ദിയും പറഞ്ഞു.

Tags

Latest News