Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോളൊ മുവാനി -ഈ പേര് മറക്കണ്ട

ആഹ്ലാദത്തോടെയും വേഗത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് മുവാനി കളിക്കുന്നതെന്നും ജർമൻ ലീഗിന് പുത്തനുണർവ് പകരാൻ താരത്തിന് സാധിച്ചിട്ടുണ്ടെന്നും ജർമൻ ഇതിഹാസം ലോതർ മത്തായൂസ് 

റോബർട് ലെവൻഡോവ്‌സ്‌കിയും എർലിംഗ് ഹാലാൻഡും കൂടൊഴിഞ്ഞതോടെ താരപ്രഭ മങ്ങിയ ജർമൻ ബുണ്ടസ്‌ലിഗയിൽ റൻഡാൽ കോളൊ മുവാനി തരംഗമാവുന്നു. ഈ വർഷമാരംഭിച്ചതു മുതൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർടിന്റെ ഇരുപത്തിനാലുകാരൻ ഫ്രഞ്ച് ഫോർവേഡ് കാടിളക്കുകയാണ്. ലീഗിൽ അഞ്ച് മത്സരങ്ങളിൽ ആറു ഗോളടിക്കുകയും മറ്റൊരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. മാരക ഫോർവേഡ് എന്നാണ് ഐൻട്രാക്റ്റ് ക്യാപ്റ്റൻ സെബാസ്റ്റ്യൻ റോഡ് ഫ്രഞ്ച് സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്. ഈ സീസണിലെ ലീഗിൽ ഒമ്പതു ഗോളടിക്കുകയും 10 ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ലീഗിൽ മറ്റാർക്കും കഴിയാത്ത നേട്ടം. ഞായറാഴ്ച കൊളോണിനെ നേരിടുകയാണ് മുവാനിയും ഐൻട്രാക്റ്റും. 
കഴിഞ്ഞ വർഷം ഫ്രഞ്ച് ലീഗ് ക്ലബ്ബ് നാന്റസുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് കോളൊ മുവാനി ഐൻട്രാക്റ്റിലെത്തിയത്. പിന്നീട് ജർമൻ ലീഗിലും ജർമൻ കപ്പിലും ഹരമാണ്. ചൊവ്വാഴ്ച ജർമൻ കപ്പിൽ ദാംസ്റ്റാഡിനെതിരായ 4-2 വിജയത്തിൽ മുവാനി രണ്ടു ഗോൾ നേടി. 
ഐൻട്രാക്റ്റിന്റെ മത്സരങ്ങളിൽ കോളോ, കോളോ, കോളോ, കോളോ മുവാനി എന്ന് ആരവം മുഴങ്ങുകയാണ്. ആരാധകർ തനിക്കായി ഗാനം സമർപ്പിക്കുമ്പോൾ അതിൽപരം ആഹ്ലാദം ലഭിക്കാനില്ലെന്ന് സ്‌ട്രൈക്കർ പറയുന്നു. മുവാനിയുടെ ഗോളുകൾ ജർമൻ ലീഗിൽ അഞ്ചാം സ്ഥാനത്തേക്കുയരാൻ ഐൻട്രാക്റ്റിനെ സഹായിച്ചിട്ടുണ്ട്. 
ആഹ്ലാദത്തോടെയും വേഗത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് മുവാനി കളിക്കുന്നതെന്നും ലീഗിന് പുത്തനുണർവ് പകരാൻ താരത്തിന് സാധിച്ചിട്ടുണ്ടെന്നും ജർമൻ ഇതിഹാസം ലോതർ മത്തായൂസ് പറയുന്നു. 
സെപ്റ്റംബറിലാണ് മുവാനി ആദ്യമായി ഫ്രഞ്ച് ടീമിലേക്ക് ക്ഷണിക്കപ്പെടുന്നത്. ലോകകപ്പ് ഫൈനലിലെത്തിയ ടീമിന്റെ ഭാഗമായിരുന്നു. അർജന്റീനക്കെതിരായ ഫൈനലിലെ ഷൂട്ടൗട്ടിൽ ഗോളടിച്ചിരുന്നു. ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി മുവാനി 14 ഗോളടിച്ചു. 

Latest News