പൊറോട്ട കഴിച്ച പെണ്‍കുട്ടി മരിച്ചു; കാരണം മൈദ അലര്‍ജി

ഇടുക്കി-മൈദ അലര്‍ജിയുളള പെണ്‍കുട്ടി പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു.  ചെറുതോണി താന്നിക്കണ്ടം വെളിയത്തുമാരിയില്‍ സിജുവിന്റെ മകള്‍ നയന്‍ മരിയ സിജു(16)ആണ് മരിച്ചത്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് കുട്ടി മുമ്പ് ചികിത്സ തേടിയിരുന്നു. എന്നാല്‍ അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നിയതിനെ തുടര്‍ന്ന് ചെറിയതോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് പൊറോട്ട കഴിച്ചതോടെ രക്തസമ്മര്‍ദം പെട്ടെന്ന് താഴ്ന്നു പോവുകയും  ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News