റിയാദ് - കേളി മലാസ് ഏരിയ ജരീർ യൂനിറ്റ് പ്രസിഡന്റ് ദാസൻ കൃഷ്ണൻ, വൈസ് പ്രസിഡന്റ് അലവി എന്നിവർക്ക് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ദാസൻ 19 വർഷമായി കേളി അംഗമാണ്, തൃശൂർ സ്വദേശിയായ അലവി 4 വർഷമായി കേളി അംഗമാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ മലാസ് ഏരിയ വൈസ് പ്രസിഡന്റും ജരീർ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ മുകുന്ദൻ അധ്യക്ഷനായി. യൂനിറ്റ് സെക്രട്ടറി സുജിത്ത് വി.എം സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കെ.പി.എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി സെക്രട്ടേറിയേറ്റ് അംഗവും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽകുമാർ, മലാസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി, ജോയിന്റ് സെക്രട്ടറി നിസാം, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജവാദ്, ഇ.കെ രാജീവൻ, ജരീർ യൂനിറ്റ് ജോയിന്റ് സെക്രട്ടറി ഫൈസൽ കൊണ്ടോട്ടി, എക്സിക്യൂട്ടീവ് അംഗം റിജോഷ് എന്നിവർ ആശംസകൾ നേർന്നു.
ദാസൻ കൃഷ്ണനുള്ള ഉപഹാരം ജരീർ യൂനിറ്റ് സെക്രട്ടറി സുജിത്തും, അലവിക്കുള്ള ഉപഹാരം യൂനിറ്റ് ട്രഷറർ ബിജിത്ത് കേശവനും കൈമാറി. മലാസ് ഏരിയയിലെ വിവിധ യൂനിറ്റ് അംഗങ്ങൾ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. ദാസൻ കൃഷ്ണനും, അലവിയും യത്രയയപ്പിന് നന്ദി പറഞ്ഞു.






