പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയ ഭര്‍ത്താവിനെ അപലപിച്ച് മറിയം നവാസ്

ഇസ്‌ലാമാബാദ്- പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയ ഭര്‍ത്താവിനെ അപലപിച്ച്  പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) സീനിയര്‍ വൈസ് പ്രസിഡന്റ് മറിയം നവാസ് ശരീഫ്. ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെയാണ് പാര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ അവര്‍ വിമര്‍ശിച്ചത്. നേരത്തെ സ്വകാര്യ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സഫ്ദര്‍ പാര്‍ട്ടി നയങ്ങളെ വിമര്‍ശിച്ചത്.
ജനവിധി മാനിക്കുന്ന പാര്‍ട്ടിയുടെ നിലപാട് വളരെ ശക്തമായിരുന്നുവെങ്കിലും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലാവധി നീട്ടുന്നിന് അനുകൂലമായി വോട്ട് ചെയ്ത ദിവസം അതു നഷ്ടപ്പെട്ടുവെന്നും ജനങ്ങളെ അപമാനിക്കുന്നത് തുല്യമായെന്നുമാണ് അദ്ദേഹം പറഞ്ഞത്.  
നവാസ് ശരീഫ് എന്തുകൊണ്ട് കാലാവധി നീട്ടുന്നതിനെ എതിര്‍ക്കാതിരുന്നതെന്ന ചോദ്യത്തിന്  പാര്‍ട്ടിയുടെ പരമോന്നത നേതാവ് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നായിരുന്നു സഫ്ദറിന്റെ മറുപടി.
നവാസ് ശരീഫിനെ സമീപിച്ച് ചിലര്‍  കാലാവധി നീട്ടുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.  തെറ്റായ തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചവരുടെ പേരുകള്‍ നവാസ് ശരീഫ് വെളിപ്പെടുത്തണം- അദ്ദേഹം പറഞ്ഞു. ഭാര്യ മറിയം പെട്ടെന്നൊന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്നില്ലെന്നും സഫ്ദര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News