യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ദുബായ് ജൂണ്‍ മാസത്തേക്കുള്ള പുതുക്കിയ പെട്രോള്‍, ഡീസല്‍ വില ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. സുപ്പര്‍ 98 പെട്രോളിന് 2.63 ദിര്‍ഹവും സ്‌പെഷ്യല്‍ 95 പെട്രോളിന്  2.51 ദിര്‍ഹവും ഡീസലിന് 2.71 ദിര്‍ഹവുമാണ് പുതുക്കിയ ജൂണ്‍ മാസത്തെ വില. 14 ഫില്‍സാണ് ജൂണ്‍ മാസത്തേക്ക് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധന തുടരുന്ന പശ്ചാത്തലത്തിലാണ് വര്‍ധന. 2015-ല്‍ ഇന്ധന വില നിര്‍ണയ രീതി പരിഷ്‌ക്കരിച്ച ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണിത്.
 

Latest News