കോട്ടയത്ത് തിരുവഞ്ചൂരിനു നേരെ കയ്യേറ്റ ശ്രമം

കോട്ടയം- പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നട്ടാശേരി എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി(23)ന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുന്നില്‍ സംഘര്‍ഷം. മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുംനേരെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തി.  പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തുടര്‍ന്ന് തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി.
മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
 

Latest News