'പറക്കും' ഗവര്‍ണര്‍ക്ക് വിമാന യാത്രയ്ക്ക് 30 ലക്ഷം കൂടി അധികം അനുവദിച്ച് കേരളം

തിരുവനന്തപുരം- ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക യാത്ര ചെയ്ത് തീര്‍ത്ത ഗവര്‍ണര്‍ക്ക് ലക്ഷങ്ങള്‍ വീണ്ടും അനുവദിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപയാണ് അധികമായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് ഗവര്‍ണറുടെ സെക്രട്ടറി അധിക പണം ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഉത്തരവിറക്കുകയായിരുന്നു.
 

Latest News