അമേരിക്കയില്‍ വിവാഹ വാര്‍ഷികമാഘോഷിക്കുന്ന  ദിവ്യ ഉണ്ണിയ്ക്ക് ആശംസകളുമായി ഫാന്‍സ് 

ഹൂസ്റ്റണ്‍- തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം കുടുംബത്തോടൊപ്പം യു.എസിലാണ് ദിവ്യ ഉണ്ണി താമസിക്കുന്നത്. സമൂഹ മാധ്യമത്തില്‍ സജീവമായ ദിവ്യ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. വിവാഹ വാര്‍ഷികത്തിന്റെ ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോയാണ് ദിവ്യ ഇപ്പോള്‍ പങ്കുവച്ചത്. ഹാപ്പി ആനിവേഴ്‌സറി ടു അസ് എന്ന അടിക്കുറിപ്പ് നല്‍കി ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. നിരവധി ആരാധകര്‍ ആശംസകളുമായി എത്തി. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭര്‍ത്താവ് അരുണിനും ദിവ്യയ്ക്കും 2020 ആണ് കുഞ്ഞ് ജനിക്കുന്നത്. മകള്‍ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. ദിവ്യയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് മീനാക്ഷിയും അര്‍ജുനും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായ ദിവ്യ തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
 

Latest News