റിയാദ്- സന്ദര്‍ശക വിസയിലെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗര്‍ റഹ്മാന്‍ വീട്ടില്‍ സൈനബ (61)അല്‍ഖുവയ്യയില്‍ ഹൃദായഘാതം മൂലം നിര്യാതയായി.
രണ്ടാഴ്ച്ചയിലേറെ അസുഖബാധിതയായി അല്‍ഖുവയ്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
അല്‍ഖുവയ്യയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മകന്‍ ഷഫീക്കിനെ സഹായിക്കാന്‍ അല്‍ഖവയ്യ കെഎംസിസി നേതാക്കളും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജുനൈദ് താനൂര്‍ എന്നിവരും രംഗത്തുണ്ട്.






