ജിദ്ദ- പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വനിതാ വിഭാഗം മുൻ പ്രസിഡന്റ് ആശാ സാബുവിന് യാത്രയയപ്പ് നൽകി. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ആശയ്ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിഭാഗം ഭാരവാഹികളും അടങ്ങിയ സദസ്സിൽ വെച്ച് പ്രസിഡന്റ് അലി തേക്കുതോട് ഉപഹാരം കൈമാറി.
രക്ഷാധികാരി ജയൻ നായർ പ്രക്കാനം, വൈസ് പ്രസിഡന്റുമാരായ ജോസഫ് വറുഗീസ് വടശേരിക്കര, സന്തോഷ് ജി.നായർ, വനിതാ വിഭാഗം പ്രസിഡന്റ് ബിജി സജി, സൈന അലി എന്നിവരെ കൂടാതെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാബു മോൻ പന്തളം, അസ്മാ സാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജോർജ് വറുഗീസ് പന്തളം സ്വാഗതവും മനു പ്രസാദ് ആറന്മുള നന്ദിയും പറഞ്ഞു.






