കടയില്‍ കയറി സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമം, പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം - വെട്ടുകത്തിയുമായി കടയില്‍ കയറി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമം. കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള അനഘ ഹോട്ട് ചിപ്‌സില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്ത്രീ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
സ്ത്രീയുടെ അയല്‍വാസിയായ യുവാവാണ് ആക്രമണം നടത്തിയത്. ആദ്യം കടയിലെത്തി സ്ത്രീയെ അസഭ്യം പറയുന്നത് വിലക്കിയതോടെയാണ് യുവാവ് വെട്ടുകത്തിയെടുത്ത് വീശിയത്. സംഭവത്തില്‍ ഭയന്ന സ്ത്രീ ഇറങ്ങിയോടി കടയ്ക്ക് പിന്നില്‍ ഒളിച്ചു. നാട്ടുകാര്‍ ഓടിക്കൂടി യുവാവ് വന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. യുവാവിനൊപ്പം മറ്റൊരു ബൈക്കില്‍ വന്ന മൂന്നംഗസംഘം മാറിനില്‍ക്കുകയായിരുന്നു.
വെട്ടുകത്തി വീശിയതോടെ കടയുടമ കയ്യില്‍ കിട്ടിയ വസ്തുവെടുത്ത് യുവാവിനെ തടുത്തു. നാട്ടുകാര്‍ എത്തിയതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഒപ്പം വന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
കല്ലിയൂര്‍ ചുടുകണ്ടാംവിള സ്വദേശിയായ യുവാവുമായുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതി മുമ്പ് പടക്കമേറ് കേസിലുള്‍പ്പെടെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ ബൈക്ക് നേമം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News