സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അബഹ- ഹൃദയാഘാതം മൂലം മരിച്ച ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ശരീഫ് ഖാന്റെ (43)മൃതദേഹം അബഹ എയര്‍പോര്‍ട്ടില്‍ നിന്ന് ജിദ്ദ വഴി ദല്‍ഹിയിലേക്ക് കൊണ്ടുപോയി. അസീറിലെ  തന്മിയ പ്രദേശത്തു കൃഷിയിടത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്.
ഏറെക്കാലം  പ്രവാസിയായിരുന്ന ശരീഫ് ഖാന്‍ പുതിയ വിസയില്‍  ഒരു വര്‍ഷം മുമ്പാണ് വീണ്ടും ജോലി തേടി എത്തിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍  കെ എം സി സി  ലീഗല്‍ സെല്‍ ചെയര്‍മാന്‍  ഇബ്രാഹിം പട്ടാമ്പി സഹായത്തിനുണ്ടായിരുന്നു.
ഭാര്യ ഉജാമ ബീഗം . മക്കള്‍: ഫായിസ് ,ഫൈസല്‍ ,ഇഷാം .സഹോദരങ്ങള്‍: റഹീസ് ഖാന്‍ ,ബാബു ഖാന്‍ ,ബുദ്ദു ഖാന്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News