നടി ഭാവന പറയുന്നു, ജീവിതത്തില്‍ ഒന്നോ രണ്ടോ മൂന്നോ പ്രേമം കാണും, എന്നാല്‍ ഇത് മറക്കാനാകില്ല

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ഭാവന. സ്വന്തം മകളെപ്പോലെയും സഹോദരിയെപ്പോലെയുമാണ് മലയാളി പ്രേക്ഷകര്‍ ഭാവനയെ കാണുന്നത്. കഴിഞ്ഞ കുറച്ച് കാലമായി താരം മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കന്നഡയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കന്നഡയിലെ സൂപ്പര്‍ റാണിയാണിപ്പോള്‍ ഭാവന.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഭാവനയുടെ ഒരു മലയാള സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. ആദില്‍ മൈമുനാഥ് അഷറഫ് സംവിധാനം ചെയ്യുന്ന ' ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു '  എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. നടന്‍ ഷറുഫിദ്ദീനാണ് സിനിമയിലെ നായകന്‍. അശോകനും ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

' നമ്മുടെ എല്ലാവരുടെ ജീവിതത്തിലും പ്രേമം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ മൂന്നോയൊക്കെ ഉണ്ടായിട്ടുണ്ടാവും. അതില്‍ നമുക്ക് ഒരിക്കലും മറക്കാനാവാത്ത, മൂവ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പ്രണയമുണ്ടാവും. മറക്കാന്‍ പറ്റാത്ത പ്രണയത്തെപ്പറ്റി തന്നെയാണ് ഈ സിനിമയില്‍ പറയുന്നത്. പ്രേമിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് കാണുമ്പോള്‍ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് തോന്നുന്നു.ഇതൊരു ഫീല്‍ ഗുഡ് മൂവിയാണ് ' ഭാവന പറയുന്നു.
ഷാജി കൈലാസിന്റെ പുതിയ ചിത്രം 'ഹണ്ടിലും ' നായിക ഭാവനയാണ്. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ ഭാവനയുടെ തിരിച്ചു വരവിന് ആശംസകളറിയിച്ചിട്ടുണ്ട്. ' നമ്മള്‍ ' എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രം?ഗത്തേക്ക് കടന്ന് വരുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായികയായും സഹ നായികയായും ഭാവന നിരവധി മലയാളി സിനിമകളില്‍ അഭിനയിച്ചു. 'ഹണി ബീ'  ഉള്‍പ്പെടെ നടിക്ക് കരിയറില്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ പറ്റി. കന്നഡ സിനിമാ നിര്‍മാതാവായിരുന്ന നവീനെയാണ് ഭാവന വിവാഹം കഴിച്ചത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. സിനിമാ കരിയറിന് ഭര്‍ത്താവില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന്  ഭാവന അഭിമുഖങ്ങളില്‍ പറയാറുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News