പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാലുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

പെരിന്തല്‍മണ്ണ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിന് ഏഴ് വര്‍ഷം കഠിന തടവും ഇരുപത്തി രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം മണ്ണാര്‍മല പച്ചീരി ജിനേഷിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
പതിനാല് വയസുള്ള പെണ്‍കുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു പ്രതി. ഇത് നിരസിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടി ട്യൂഷന് പോകുന്ന വഴിയില്‍ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു. പെരിന്തല്‍മണ്ണ പൊലീസാണ് കേസ് അന്വേഷിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News