റിയാദ് മെട്രോ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി -മന്ത്രി

റിയാദ്- ഒറ്റഘട്ടമായി നടപ്പാക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദ് മെട്രോ എന്ന് സൗദി ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. റിയാദ് മെട്രോ നിർമാണ ജോലികൾ ഏറെ പുരോഗമിച്ചിട്ടുണ്ട്. ആദ്യ ഘട്ടം പൂർത്തിയാകുന്നതിനു മുമ്പായി മെട്രോ വികസിപ്പിക്കാനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. റിയാദ് മെട്രോ പദ്ധതിയുടെ ഭാഗമായ ബസ് സർവീസുകൾ അടുത്ത മാസം ആരംഭിക്കും. മാസങ്ങൾക്കുള്ളിൽ മെട്രോ സർവീസുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. 

Tags

Latest News