സന്തോഷ് ആന്റണിയ്ക്ക് ദമാം നവയുഗം യാത്രയയപ്പ് നൽകി

ദമാം- സൗദിയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരിക വേദി ദമാം മദീനത്ത് അമൽ യൂനിറ്റ് സഹഭാരവാഹിയായ സന്തോഷ് ആന്റണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി. ദമാമിലെ നവയുഗം ഓഫീസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം നവയുഗത്തിന്റെ ഉപഹാരം സന്തോഷ് ആന്റണിയ്ക്ക് കൈമാറി.  
നവയുഗം ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ, മദീനത്ത് അമൽ യൂനിറ്റ് സെക്രട്ടറി റിജു, പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സന്തോഷ് ആന്റണി കഴിഞ്ഞ ആറു വർഷമായി ദമാമിൽ പെപ്‌സികോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബപരമായ കാരണങ്ങളാലാണ് സൗദി പ്രവാസം അവസാനിപ്പിയ്ക്കാൻ തീരുമാനിച്ചത്. 

Tags

Latest News