Sorry, you need to enable JavaScript to visit this website.

ഇഷ്ടം പോലെ മത്തി കഴിച്ചോളൂ

വീട്ടിലേക്ക് മത്തിയും വാങ്ങി പോകുന്നവരോട് പലര്‍ക്കും പുഛമാണ്. ഞങ്ങള്‍ വില കൂടിയ മീനേ വാങ്ങൂ, അതാണ് പവര്‍ എന്ന് പറഞ്ഞ് അഹങ്കരിക്കാന്‍ വരട്ടെ. അതേസമയം വലിയ വിഭാഗം മലയാളികള്‍ക്ക് പ്രിയപ്പെട്ട മത്സ്യവുമാണ് മത്തി. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണിത്. മത്തി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കും. മത്തിയില്‍ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയില്‍ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷന കവചം ഒരുക്കുന്നത്. രക്തസമ്മര്‍ദ്ദത്തെ കൃത്യമായ അളവില്‍ നിലനിര്‍ത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവും വര്‍ധിക്കും. മത്തി കറിവെച്ചും വറുത്തും പൊള്ളിച്ചുമെല്ലാം നമ്മുടെ നാട്ടില്‍ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. 
 

Latest News