കോടതിയിലേക്ക് ചാടിക്കയറി പുലി, സംഭവം യു.പിയില്‍

ലഖ്‌നൗ - ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയില്‍ പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. കോടതിയുടെ ഒന്നാം നിലയിലേക്ക് ചാടിക്കയറിയ പുലിയുടെ ആക്രമണത്തില്‍ അഭിഭാഷകര്‍ക്കും പോലീസുകാര്‍ക്കും അടക്കം പത്തോളം പേര്‍ക്ക് പരുക്കേറ്റു.
ഭയന്നോടിയ ചിലര്‍ മുറികളില്‍ കയറി വാതിലടച്ചു. ചില അഭിഭാഷകര്‍ കയ്യില്‍ കിട്ടിയ വടി കൊണ്ട് പുലിയെ അടിച്ചോടിക്കാനും ശ്രമിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടിക്കാനുള്ള ശ്രമം നടത്തി.

 

Latest News