ദമാം- 2023-24 വർഷത്തേയ്ക്കുള്ള പ്രവാസി വെൽഫെയർ ദമാം റീജ്യണൽ കമ്മിറ്റിയുടെ എറണാകുളം, തൃശൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സമീയുല്ല കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി നബീൽ പെരുമ്പാവൂർ, ട്രഷറർ ഷൗക്കത്ത് പാടൂർ എന്നിവരെ പ്രധാന ഭാരവാഹികളായും തെരഞ്ഞെടുത്തു.
ഷരീഫ് കൊച്ചി (വൈ. പ്രസി), മെഹബൂബ് (പബ്ലിക് റിലേഷൻ, മീഡിയ), സിദ്ധീഖ് ആലുവ (ജനസേവനം) എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി ജമാൽ ആലുവ, ഷാജു പടിയത്ത്, റഊഫ് ചാവക്കാട്, ഹാരിസ് കൊച്ചി, അഷ്കർ ഗനി, റഹീം മുകളേൽ, ഷാജി മുതുവട്ടൂർ എന്നിവരെയും തെരഞ്ഞെടുത്തു.
എറണാകുളം, തൃശൂർ ജില്ലകളിലെ ജനങ്ങൾക്ക് യാത്രാ സൗകര്യത്തിനായി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ ആവശ്യകത മനസ്സിലാക്കി എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിച്ച് നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഏറെ കൊട്ടിയാഘോഷിച്ചു നടപ്പിലാക്കിയ കൊച്ചി മെട്രോ സർവീസ് സാമ്പിത്തിക തകർച്ചയിലാണ്. മെട്രോ സർവീസ് പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യമാക്കി ലാഭത്തിലാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും, നാടിന്റെ സാമ്പത്തിക, സാമൂഹ്യ പുരോഗതിൽ മുഖ്യപങ്ക് വഹിച്ച പ്രവാസി സമൂഹത്തെ കേരള ബജറ്റിൽ ഉൾപെടുത്താത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫെയർ റിജ്യണൽ കമ്മിറ്റി അംഗങ്ങായ ഷബീർ ചാത്തമംഗലം, ജമാൽ പയ്യന്നൂർ എന്നിവർ നേതൃത്വം നൽകി.






