Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗര്‍ഭിണിയായ പശുവിന്റെ ബേബി ഷവര്‍ ആഘോഷിച്ച് തമിഴ്‌നാട്ടിലെ ഗ്രാമം

ചെന്നൈ-തമിഴ്‌നാട്ടിലെ കള്ളകുറിച്ചി ജില്ലയില്‍ ഗര്‍ഭിണിയായ പശുവിന് നടത്തിയ  ബേബി ഷവര്‍ വലിയ സംഭവമായി. അംശവേണി എന്ന പശുവിന്റെ 'ഗോധ് ഭരായ്' ചടങ്ങ് ആഘോഷിക്കാന്‍ 500 ലധികം ആളുകളാണ് കള്ളകുറിച്ചി ജില്ലയിലെ ശങ്കരപുരത്തിന് സമീപം ഒത്തുകൂടിയത്.  ഗ്രാമത്തില്‍ നടക്കുന്ന മംഗള കാര്യമെന്ന് വിശേഷിപ്പിച്ച ചടങ്ങ് കാണാന്‍ പരമ്പരാഗതമായി വസ്ത്രം ധരിച്ച ധാരാളം സ്ത്രീകളെത്തി.
സ്ത്രീകള്‍ പശുവിന് 24 തരം വിഭവങ്ങള്‍ സമ്മാനിച്ചു. കൂടാതെ വളകള്‍ ഉള്‍പ്പെടെ 48 വ്യത്യസ്ത ഇനങ്ങളും നല്‍കി. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുള്‍താരം തിരുപൂരസുന്ദരിയമ്മൈ ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളാണ് അംശവേണിയെ വളര്‍ത്തിയത്. ചടങ്ങിന്റെ ഐശ്വര്യം അടയാളപ്പെടുത്തുന്നതിനായി പശുവിന്റെ കൊമ്പുകള്‍ വര്‍ണ്ണാഭമായ വളകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു
അംശവേണിക്ക്  നേരത്തെ ക്ഷേത്രത്തിലെ പൂജാരിമാര്‍ ആദ്യം തന്നെ അഭിഷേകം നടത്തിയിരുന്നു. അവര്‍ അവള്‍ക്ക് പുണ്യസ്‌നാനം നല്‍കുകയും മാലകളും മറ്റ് സാധനങ്ങളും കൊണ്ട് അലങ്കരിക്കുകയും ചെയ്തു. പ്രദേശവാസികള്‍ വിശുദ്ധ പശുവിന്റെ അനുഗ്രഹം വാങ്ങി  തങ്ങളുടെ ഗ്രാമത്തിന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.
വളകാപ്പ് എന്ന് വിളിക്കുന്ന ഇന്ത്യന്‍ ബേബി ഷവര്‍, ഗര്‍ഭത്തിന്റെ ഏഴാം മാസത്തിലോ ഒമ്പതാം മാസത്തിലോ നടത്താറുള്ളത്.  ആഭരണങ്ങളാല്‍ അലങ്കരിച്ചും സമ്മാനങ്ങളും പഴങ്ങളും മധുരപലഹാരങ്ങളും ഗര്‍ഭിണിയുടെ മടിയില്‍ നിറച്ചുമാണ് ആഘോഷിക്കാറുള്ളത്.  സ്ത്രീയില്‍ നിന്ന് അമ്മയിലേക്കുള്ള പരിവര്‍ത്തനം ആഘോഷിക്കാനാണ് ഗര്‍ഭിണികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. ഇന്ത്യയില്‍ പരമ്പരാഗതമായി ഗോധ്ഭാരായി എന്ന പേരില്‍ വളകാപ്പ് ആഘോഷിക്കപ്പെടുന്നു. എന്നിരുന്നാലും, സാധാരണ ചടങ്ങില്‍ ഒരു കൂട്ടം ഗ്രാമീണര്‍ അപ്രതീക്ഷിതമായത് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News