Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാര്‍ലമെന്റില്‍ മോഡി ധരിച്ച ഇളംനീല ജാക്കറ്റിന് ഒരു പ്രത്യേകതയുണ്ട്..

ന്യൂദല്‍ഹി- തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ തന്ത്രപരമായി നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള വൈദഗ്ധ്യം എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മോഡിയെയും അദാനിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് സഭയില്‍ അതിന് മോഡി മറുപടി നല്‍കിയെങ്കിലും കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടിയത് അദ്ദേഹം ധരിച്ച ജാക്കറ്റാണ്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളില്‍നിന്ന് റീസൈക്കിള്‍ ചെയ്ത മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ലീവ്‌ലെസ് ജാക്കറ്റാണത്രെ പ്രധാനമന്ത്രി ധരിച്ചത്. പ്രധാനമന്ത്രി രാവിലെ രാജ്യസഭയില്‍  ഇളം നീല 'സദ്രി' ജാക്കറ്റ് ധരിച്ചാണ് എത്തിയത്. പ്ലാസ്റ്റിക് കുപ്പികളില്‍നിന്ന് റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് ജാക്കറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്ന വാര്‍ത്ത ഉടനെ പുറത്തു വന്നു.
തിങ്കളാഴ്ച ബെംഗളൂരുവില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്കില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) ആണ് മോഡിക്ക് ജാക്കറ്റ് സമ്മാനിച്ചത്. കമ്പനിയുടെ 'അണ്‍ ബോട്ടില്‍ഡ്' സംരംഭത്തിന് കീഴിലാണ് ഈ സംരംഭമത്രെ.  


സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് അനുസൃതമായി, റീസൈക്കിള്‍ ചെയ്ത പോളിസ്റ്റര്‍ (ആര്‍പിഇടി), കോട്ടണ്‍ എന്നിവയില്‍ നിര്‍മ്മിച്ച മെറ്റാരിയല്‍ കൊണ്ട് റീട്ടെയില്‍ കസ്റ്റമര്‍ അറ്റന്‍ഡന്റര്‍മാര്‍ക്കും എല്‍പിജി ഡെലിവറി ജീവനക്കാര്‍ക്കും ഐഒസി യൂണിഫോം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നതോടെ മോഡിയെ അഭിനന്ദിച്ച് ബി.ജെ.പി ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍നിന്ന് സന്ദേശങ്ങള്‍ തുരുതുരാ പുറപ്പെട്ടു. അതോടെ വിമര്‍ശനങ്ങളെല്ലാം വേറെ വഴിക്കായി.
കാലാവസ്ഥാ വ്യതിയാനത്തെയും സുസ്ഥിരതയെയും അഭിസംബോധന ചെയ്യുന്നതിനുള്ള നൂതനമായ മാര്‍ഗമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കള്‍ ട്വിറ്ററില്‍ കുറിച്ചു. 'മോഡി ജി സംസാരിക്കുക മാത്രമല്ല, മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗം-പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റില്‍ പറഞ്ഞു.
റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തുണികൊണ്ട് നിര്‍മ്മിച്ച ജാക്കറ്റ് ധരിച്ചതിന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പരിസ്ഥിതിയെ  സംരക്ഷിക്കുന്നതിന് വ്യക്തികളുടെയും സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ഉതകും- പുരി ട്വീറ്റ് ചെയ്തു.
'എല്ലാവര്‍ക്കും ഒരു ജീവിതപാഠം,- ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. അത്തരമൊരു ജാക്കറ്റ് ധരിക്കുന്നതിലൂടെ, പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി സുസ്ഥിരമല്ല, ഫാഷനും ആണെന്ന് മോഡി തെളിയിച്ചതായി ബി.ജെ.പി നേതാവ് രാജ്യവര്‍ദ്ധന്‍ റാത്തോഡ് പറഞ്ഞു,
പരിസ്ഥിതി അനുകൂല സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനമന്ത്രിയുടെ പ്രധാന തത്ത്വചിന്തകളില്‍ ഒന്നാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News