ഇംറാന്‍ ഖാന്റെയും ലേഖയുടെയും വിവാഹം ഉടന്‍ 

മുംബൈ-ബോളിവുഡ് താരം ഇംറാന്‍ ഖാനും തെന്നിന്ത്യന്‍ താരം ലേഖ വാഷിംഗ്ടണും പ്രണയത്തില്‍. ഇരുവരും ഒരുമിച്ച് മുംബെയില്‍ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. ജാനേ തൂ യാ ജാനേ നാ എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഇംറാന്‍ ഖാന്‍. വര്‍ഷങ്ങളായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ഇംറാന്‍ ഖാന്‍ അടുത്തിടെ അഭിനയം നിറുത്തി ഫിലിം മേക്കര്‍ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2011 ല്‍ ആണ് ബാല്യകാല സുഹൃത്തു കൂടിയായ അവന്തിക മാലിക്കിനെ ഇംറാന്‍ വിവാഹം കഴിച്ചത്. 2019ല്‍ ഇംറാനും അവന്തികയും വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇമാറ എന്ന മകളുണ്ട്. ഏറെ നാളുകളായി ഇംറാന്‍ ഖാനും ലേഖയും അടുപ്പത്തിലാണെന്ന് പാപ്പരാസികള്‍ പറയുന്നു. ഇംറാന്റെയും ലേഖയുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും മുംബൈ നഗരത്തില്‍ പലേടത്തും തോളില്‍ കൈയിട്ട് കറങ്ങുന്നതായി കണ്ടവരുണ്ട്.അനുഷ്‌ക ശര്‍മ്മയും പങ്കജ് കപൂറും അഭിനയിച്ച 2013 ല്‍ പുറത്തിറങ്ങിയ മാതൃ കി ബിജ്‌ലി കാ മണ്ടോള എന്ന ചിത്രത്തില്‍ ഇംറാനും ലേഖയും ഒരുമിച്ചിരുന്നു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ലേഖ അഭിനയിച്ചിട്ടുണ്ട്.
 

Latest News