ജിദ്ദ- ന്യൂഏജ് ഇന്ത്യ ഫോറം ജിദ്ദ ഷറഫിയ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മെട്രോ റെസ്റ്റോറന്റിൽ ചേർന്ന യോഗം ന്യൂഏജ് രക്ഷധികാരി പി.പി റഹീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സത്താർ ഇരിട്ടി അധ്യക്ഷത വഹിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി സുബൈർ ആലുവ (യൂനിറ്റ് രക്ഷാധികാരി), ടി.കെ ലത്തീഫ് തലശ്ശേരി (പ്രസിഡന്റ്), സക്കീർ ഹുസൈൻ പൂക്കോട്ടുംപാടം (ജനറൽ സെക്രട്ടറി), അസീസ് മുക്കം (ട്രഷറർ), അഹമ്മദ് കരീം ആലുവ, സന്തോഷ് കൊട്ടാരക്കര (സെക്രട്ടറിമാർ), ഗോപൻ ബേപ്പൂർ, മുജീബ് എടത്തനാട്ടുകര (വൈസ് പ്രസിഡന്റുമാർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
കേരള ബജറ്റിൽ പ്രവാസികൾക്ക് സമാശ്വാസ പദ്ധതികളുണ്ടെന്ന് ന്യൂഏജ് ഇന്ത്യ ഫോറം ഭാരവാഹികൾ പറഞ്ഞു. പ്രവാസികളെ ചേർത്ത് പിടിക്കുന്ന സംസ്ഥാന ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും കേന്ദ്രത്തിന്റെ അവഗണനയുടെ പ്രത്യാഘാതം സംസ്ഥാന
ത്തെ പ്രതിസന്ധിയിലാക്കുന്നത് തടയാൻ മാർഗം തേടണമെന്നും ന്യൂഏജ് ഇന്ത്യ ഫോറം ഷറഫിയ യൂനിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജിദ്ദയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കുകയും അമിതമായ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.






