VIDEO കോഴിക്കോട്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു കാര്‍ പൂര്‍ണമായും കത്തി, ഒഴിവായത് വന്‍ദുരന്തം

കോഴിക്കോട് - കോട്ടൂളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരുകാര്‍ പൂര്‍ണമായി അഗ്‌നിക്കിരയായി. ചൊവ്വ രാത്രി കോട്ടൂളി ജംഗ്ഷനില്‍ നിന്ന് സിവില്‍സ്‌റ്റേഷനിലേക്ക് പോകുന്ന കെ.ടി ഗോപാലന്‍ റോഡിലാണ് സംഭവം. അമിതവേഗതയിലെത്തിയ ദല്‍ഹി രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റികാര്‍ എതിരെവന്ന ഹ്യൂണ്ടായ് ഐ20 കാറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന സ്‌കൂട്ടര്‍ കാറിന് പിറകില്‍ ഇടിച്ച് യാത്രക്കാരനും മകനും പരിക്കേറ്റു.
തീപടരുന്നതിന് മുന്‍പായി കാറിലുള്ളവരെ പുറത്തെത്തിക്കാനായതിനാല്‍ വലിയദുരന്തം ഒഴിവായി.  ഹോണ്ടകാര്‍ പൂര്‍ണമായി അഗ്‌നിക്കിരയായി. ഐ20 കാറിലേക്കും തീപടര്‍ന്നെങ്കിലും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റേയും സമയോചിത ഇടപെടല്‍ കാരണം തീയണക്കാനായി. ബോംബെ രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറില്‍ നാലുപേരാണ് യാത്രചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  ബീച്ച് ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റെത്തിയാണ് തീയണച്ചത്.

 

Latest News