Sorry, you need to enable JavaScript to visit this website.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: ഗൂഡാലോചന നടന്നതിന് വാട്‌സ് ആപ്പ് ചാറ്റ് തെളിവ്

കൊച്ചി- കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി സൂപ്രണ്ട് ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്  അനില്‍കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്താന്‍ അനില്‍കുമാര്‍ ഇടപെട്ട വാട്സപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയാണ് പുറത്തായത്. മാസങ്ങള്‍ മുന്നേയുള്ള ഗൂഢാലോചന കൂടി ഇതോടെ വെളിച്ചത്ത് വരികയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥ അശ്വിനി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്ന് നഗരസഭാ ജീവനക്കാരിയായ രഹനയോട് ആവശ്യപ്പെട്ടു. രഹന കാര്യം അന്വേഷിച്ചപ്പോള്‍ അനില്‍ സാറിന്റെ ബന്ധുവാണ് എന്ന് പറഞ്ഞാണ് അശ്വിനി രേഖകള്‍ വാങ്ങിയെടുത്തത്. കുട്ടിയുടെ വിലാസം രേഖയില്‍ തിരുത്താന്‍ ആണെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.
ചാറ്റുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്.
ആലപ്പുഴയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ അരവിന്ദാക്ഷന്റെ മകനാണ് അനില്‍കുമാര്‍. മെഡിക്കല്‍ കോളേജിലെ ഐ എന്‍ ടി യുസി സംഘടനാ നേതാവായ അനില്‍കുമാര്‍ കെ സി വേണുഗോപാലുമായി അടുപ്പം പുലര്‍ത്തുന്ന ആളാണെന്ന് ഇടതു സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ട്രഷറിയില്‍ അടക്കാനുള്ള പണം വ്യാജ സീലും രസീതും ഉപയോഗിച്ച് തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന്  ഇയാളെ സ്ഥലം മാറ്റിയിരുന്നു. രഹ്ന കോണ്‍ഗ്രസ് നോമിനിയാണെന്നും യോഗ്യതയില്ലാത്ത അവരെ അനധികൃതമായാണ് നിയമിച്ചതെന്നും അവര്‍ ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News