മമ്മൂട്ടിയുടെ വിരിഞ്ഞ മാറില്‍ ചായണമെന്ന് ശോഭ ഡേ; പക്ഷേ ഭാര്യ സമ്മതിക്കില്ല

തിരുവനന്തപുരം- ഇത്ര നല്ല മാറിടമുള്ള പുരുഷനെ കണ്ടിട്ടില്ലെന്ന് മലയാളികളുടെ സൂപ്പര്‍ താരം മമ്മൂട്ടിയെ പ്രകീര്‍ത്തിച്ച്   പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷര മേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കാനാണ് ആഗ്രഹമെന്നായിരുന്നു ശോഭ ഡേയോടുള്ള ചോദ്യം. മമ്മൂട്ടി എന്നാണ് ഉത്തരം നല്‍കിയത്. ഇത്ര നല്ല മാറിടമുള്ള പുരുഷനെ ഞാന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ എന്നെങ്കിലും കണ്ടാല്‍ കുറച്ചു നിമിഷമെങ്കിലും ആ നെഞ്ചില്‍ ചാഞ്ഞുകിടക്കണമെന്നാണ് ആഗ്രഹമെന്നും ശോഭ ഡേ പറഞ്ഞു.

മമ്മൂട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു പഴയ ചിത്രത്തിലാണ്. അന്ന് മുതലേ അദ്ദേഹത്തിന്റെ ആരാധികയാണ്. ഹോളിവുഡിലോ, ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്. എനിക്കെന്ന് മമ്മൂട്ടിയെ കാണാന്‍ പറ്റുമെന്ന് ഇടയ്ക്ക് ഭര്‍ത്താവിനോട് ചോദിക്കും. കണ്ണുകളില്‍ കരുണയും മൃദുലമായ പ്രകടനവുമാണ് അദ്ദേഹത്തിന്റേത്- ശോഭ ഡേ പറഞ്ഞു.
എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോള്‍ ആ നെഞ്ചില്‍ തല ചായ്ക്കണം, അത് സ്വര്‍ഗ്ഗമായിരിക്കും. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഇതിന് സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഒരു പൊട്ടിച്ചിരിച്ചുകൊണ്ട് ശോഭ ഡേ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News