സൗദി അറേബ്യയില്‍ സംഘടന ശക്തിപ്പെടുത്താന്‍ ചിന്തന്‍ ശിവിറുമായി ഒഐസിസി

റിയാദ്- സൗദി അറേബ്യയിലെങ്ങും സംഘടന ശക്തിപ്പെടുത്താന്‍ ചിന്തന്‍ ശിവിറുമായി ഒഐസിസി രംഗത്ത്. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ചിന്തന്‍ ശിബിരം മാതൃകയിലാണ് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി പ്രവാസ ലോകത്ത് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ചിന്തന്‍ ശിവിര്‍ സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് മൂന്നിന് രാവിലെ മുതല്‍ രാത്രി വരെ റിയാദില്‍ നടക്കുന്ന ചിന്തന്‍ ശിവിറില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.ലിജു, ഡോ. പി സരിന്‍ എന്നിവര്‍ പ്രസംഗിക്കും. സൗദിയിലെ എല്ലാ പ്രവിശ്യയിലെയും ഒഐസിസി നാഷണല്‍, സെന്‍ട്രല്‍, ജില്ല കമ്മിറ്റി പ്രധാന ഭാരവാഹികളുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ശിവിറില്‍ പങ്കെടുക്കും. സംഘടന, സംഘാടനം എന്ന വിഷയത്തിലൂന്നി പ്രവാസ ലോകത്ത് സംഘടന എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെ കുറിച്ച് പാര്‍ട്ടി അണികള്‍ക്ക് ബോധവത്കരണമാണ് ശിവിറിന്റെ പ്രധാന ലക്ഷ്യം.

Tags

Latest News