റിയാദ്- റിയാദിലെ മലയാളി ഡ്രൈവർമാരുടെ കൂട്ടായ്മയായ സ്മാർട്ട് വേ സഹായ ഹസ്തം അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ശിഫ അൽ ജസീറ പോളിക്ലിനിക്കുമായി സഹകരിച്ച് അംഗങ്ങൾക്കായി പർപ്പിൾ ഡിസ്‌കൗണ്ട് കാർഡ് വിതരണം ചെയ്തു. മലാസ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്്ഘാടനം ചെയ്തു. പ്രസിഡന്റ് റാഫി കൊയിലാണ്ടിയും രക്ഷാധികാരി സൈദ് നടുവണ്ണൂരും നേതൃത്വം വഹിച്ചു. സെക്രട്ടറി പക്രുദ്ദീൻ കാപ്പ് സ്വാഗതവും റഷീദ് കോട്ടക്കൽ നന്ദിയും പറഞ്ഞു. ഡോ. രാജ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. ശിഫ അൽ ജസീറ മാനേജർ അബ്ദുൽ അസീസ് കോട്ടൂർ ക്ലിനിക്കിലെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി. നാസർ കോട്ടക്കൽ മെഡിക്കൽ ക്യാമ്പിന് മേൽനോട്ടം വഹിച്ചു. മുഖ്യ രക്ഷാധികാരിയും, സാമൂഹ്യ പ്രവർത്തകനുമായ സിദ്ദീഖ് തുവ്വൂർ നോർക്ക റൂട്ട്‌സ് നൽകുന്ന സേവനങ്ങൾ വിശദീകരിച്ചു. സലീൽ കുളങ്ങര, അൻസാർ കൊല്ലം പരിപാടിക്ക് നേതൃത്വം നൽകി.






