എട്ടുവയസുകാരിയെ പീഡിപ്പിച്ച നൽപതുകാരന്  40-വർഷം കഠിന തടവും ഒന്നരലക്ഷം പിഴയും

തൃശൂർ- എട്ട് വയസുകാരിയെ വീട്ടിൽ കയറി അതിക്രൂരമായി പീഡിപ്പിച്ച 40കാരന് 40 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും. വലപ്പാട് കഴിമ്പ്രം കരീപറമ്പിൽ സന്തോഷിനെ (40) ആണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെൺകുട്ടി വീട്ടിൽ വിഷമിച്ചിരിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വലപ്പാട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയും ഹാജരായി. 18 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

Latest News