Sorry, you need to enable JavaScript to visit this website.

മുഫ്തി അനസിനോടൊപ്പം ഉംറ നിർവഹിച്ച ശേഷം സനയുടെ പോസ്റ്റ്, വിശേഷം പ്രതീക്ഷിച്ച് സോഷ്യൽ മീഡിയ

മുംബൈ- നടി സന ഖാനും ഭർത്താവ് മുഫ്തി അനസും ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അഭ്യൂഹങ്ങൾ. 2020 ഒക്ടോബറിൽ സ്വകാര്യ ചടങ്ങിൽ വിവാഹിതരായ ദമ്പതികൾ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് കാരണം.  

സനയും അനസും ഉംറ യാത്രയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.   ‘ഈ ഉംറ ചില കാരണങ്ങളാൽ വളരെ സവിശേഷമാണെന്നും ഇൻശാ അല്ലാഹ് ഞാൻ എല്ലാവരേയും ഉടൻ അറിയിക്കുമെന്നും സന കുറിച്ചു. 

പോസ്റ്റ് ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെ, അവർ മാതാപിതാക്കളുകയായണെന്നും കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും ആരാധകർ ഊഹിക്കാൻ തുടങ്ങി. ഇരുവരുടേയും ഭക്തിയെയും ഒരുമിച്ച് തീർത്ഥാടനം നടത്താൻ തീരുമാനിച്ചതിനെയും പലരും വിശേഷം അറിഞ്ഞയുടൻ ഒരുമിച്ച് ഉംറക്ക് പോയതിനെയും പലരും പ്രകീർത്തിച്ചു. 

അല്ലാഹു നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കട്ടെയെന്ന് ഒരാൾ കുറിച്ചപ്പോൾ  മാതാവാകാൻ പോകുകയാണല്ലേയെന്ന് മറ്റൊരാളുടെ കുറിപ്പ്. 

ദമ്പതികൾ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രത്യേക ഉംറ യാത്ര തങ്ങൾ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ പലരെയും പ്രേരിപ്പിച്ചു. വാർത്ത ശരിയാണെങ്കിലും അല്ലെങ്കിലും ദമ്പതികളുടെ ആരാധകർ അവരുടെ അടുത്ത അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

Latest News